Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന പ്രദർശന ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന പള്ളിപ്പാന പ്രദർശനം ക്ഷേത്രം തന്ത്രിയും പള്ളിപ്പാന കമ്മറ്റി ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പള്ളിപ്പാന ചടങ്ങുകളുടെ ചിത്രങ്ങളും വിവരണങ്ങളും പള്ളിപ്പാനക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദർശനവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തുള്ള അന്നദാനപ്പുരയിലാണ് പ്രദർശനം നടക്കുന്നത്. ക്ഷേത്രം മേൽശാന്തി എസ്. യദുകൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ശ്യാം ശ്രീശൈലം, മേഖ, അനീഷ്, രാഹുൽ, ഉല്ലാസ്, അഭിറാം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ആഫീസർ എൻ. അജിത് കുമാർ, ഉപദേശക സമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി റ്റി.ആർ. രാജീവ്, കോയ്മ സ്ഥാനി ശ്രീകുമാർ വലിയ മഠം, പള്ളിപ്പാന ചടങ്ങുകളുടെ അവകാശി സി.ഹരിദാസ്, അമ്പനാട്ടു പണിക്കൻ ശശിധരപ്പണിക്കർ എന്നിവർ പങ്കെടുത്തു. പ്രദർശനം 22 ന് സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സജീവമാകാൻ അനിൽ ആന്റണിയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചു

പത്തനംതിട്ട : തൃശൂർ മോഡൽ പരീക്ഷണം നടത്തി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സജീവമാകാൻ അനിൽ ആന്റണിയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ...

പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

പന്തളം : പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്....
- Advertisment -

Most Popular

- Advertisement -