ചങ്ങനാശേരി: തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവിയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് ഇന്ന് തുടക്കമാകും.
രാവിലെ 8 ന് നാരായണീയ യജ്ഞം ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. മെയ് 11ന് മെഗാ നാരായണീയത്തോടുകൂടി നാരായണീയ യജ്ഞം സമാപിക്കും.
മെയ് 10 മുതൽ 17വരെ യാണ് മഹാവിഷ്ണു സത്രം . പഞ്ചദിവ്യദേശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ, സത്ര സമിതി കൺവീനർ വിനോദ്ജി നായർ ചക്കിട്ടപറമ്പിൽ എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.