ചങ്ങനാശ്ശേരി : അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേണ്ടിയുള്ളവിപുലമായ ഒരുക്കങ്ങൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ ആരംഭിച്ചു. മെയ് 10മുതൽ 17വരെയാണ് സത്രം നടക്കുന്നത്. മഹിളാ വിഭാഗം സ്രേണികളായി തിരിഞ്ഞുള്ള ഗൃഹ സമ്പർക്ക പരിപാടികൾ ആരംഭിച്ചു.
സത്രത്തിനോടനു ബന്ധിച്ച് 51ദിവസം നീണ്ടു നിൽക്കുന്ന നാരായണീയ യജ്ഞത്തിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. മാർച്ച് 22ന് തുടങ്ങുന്ന നാരായണീയ യജ്ഞത്തിൽ സംസ്ഥാനത്തെ 500ൽപ്പരം നാരായണീയ സമിതികൾ വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തും.
