Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപന്തീരാങ്കാവ് ​ഗാർഹിക...

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് : സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ മകളെ സമ്മർദം ചെലുത്തി മൊഴി മാറ്റി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ.മകളെ കാണാതായതായി വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകൾ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്. മകളുമായി ശനിയാഴ്ച വരെ ഫോണിൽ സംസാരിച്ചിരുന്നു.ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും പിതാവ് ആരോപിച്ചു.

മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല.രാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് പോയപ്പോൾ കണ്ടതും മകൾ പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പോലീസിൽ പരാതിനൽകിയത്. മകൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.

അതേസമയം,രാഹുലിനെ രക്ഷപെടാൻ സഹായിച്ച അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്നു ചോദ്യം ചെയ്യും. കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 11-04-2025 Nirmal NR-427

1st Prize Rs.7,000,000/- NN 210935 (PATHANAMTHITTA) Consolation Prize Rs.8,000/- NO 210935 NP 210935 NR 210935 NS 210935 NT 210935 NU 210935 NV 210935 NW 210935 NX 210935...

ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഉത്സവബത്ത 7000 രൂപ

തിരുവനന്തപുരം : ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7,000 രൂപയായി ഉയര്‍ത്തി.പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 6,000 രൂപ, 2,000 രൂപ...
- Advertisment -

Most Popular

- Advertisement -