Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsപാര്‍ട്ടി നവീന്‍...

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു .എല്ലാ അര്‍ഥത്തിലും പാര്‍ട്ടി അവര്‍ അഭിമുഖീകരിക്കുന്ന വേദനയ്‌ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന പ്രചരണം മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ആയാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും കേരളത്തിലെ പാര്‍ട്ടി ആയാലും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പി.പി. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അത് ഇതിനോടകം എടുത്തുകഴിഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി എന്ത് നടപടിയും നിലപാടും സ്വീകരിക്കുന്നതിനും പാര്‍ട്ടിയുടെ പിന്തുണയുണ്ട്. എം.വി. ഗോവിന്ദന്‍ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു

കൊച്ചി :നടി ഹണി റോസിന്റെ പരാതിയിൽ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു .ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി...

ഓപ്പറേഷൻ റൈഡര്‍ പരിശോധന : 17 ബസ് ഡ്രൈവര്‍മാര്‍ കുടുങ്ങി

കൊല്ലം : ഓപ്പറേഷൻ റൈഡര്‍ പരിശോധന യുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. രാവിലെ സര്‍വീസ് നടത്തിയ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും ആയിരുന്നു...
- Advertisment -

Most Popular

- Advertisement -