തിരുവല്ല : പത്തനംതിട്ട റവന്യൂജില്ലാ കേരള സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി. തിരുവല്ല എസ് സി എസ് എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു.
ജില്ലവിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ, കൗൺസിലർ ജോസ് പഴയിടം, ചെങ്ങന്നൂർ ആർ ഡി ഡി സുധാ കെ, തിരുവല്ല ഡിജ ഒ മല്ലിക പി. ആർ, എ ഇ ഓ മിനി കുമാരി വി.കെ, പ്രകാശ്, സജി അലക്സാണ്ടർ, എസ് പ്രേം, ഹാഷിം ടി എച്ച്, സനൽകുമാർ ജി, സ്മിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ 30 നു നടക്കുന്ന പ്രവൃത്തി പരിചയമേള – ബാലികമഠം എച്ച് എസ് എസ് & തിരുമൂല വിലാസം യുപിഎസ് സ്ക്കൂളിലും, 30, 31 തീയതികളിൽ നടക്കുന്ന ഐ ടി മേള എസ് സി എസ് എച്ച് എസ് എസിലുമാണ്.






