തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് സഹായമായി പാർട്ടിയുടെ കോർപ്പറേഷൻ, ബോർഡ് ചെയർമാൻമാർ ജനപ്രതിനിധികൾ മറ്റു ഭാരവാഹികൾ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. ദുരന്തമേഖലയിലേക്ക് ആവശ്യ സാധനങ്ങളും മറ്റും എത്തിക്കുന്നതിൽ പാർട്ടി ഘടങ്ങൾ പങ്കു വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.