തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് തല പാലിയേറ്റീവ് ദിനാചരണവും ഡയാലിസ് കിറ്റ്, ഉപകരണ വിതരണവും നടന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡോ. ഗീവർഗീസ് മാർ കോറിലോസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടിവി വിഷു നമ്പൂതിരി, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു സി കെ, സോമൻ താമരച്ചാൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, ചന്ദ്രു എസ് കുമാർ, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി,സുഭദ രാജൻ, ഡോ. നിരൺ ബാബു, ഡോ. ശാലിനി എസ്, കുഞ്ഞുമോൾ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പാലിയേറ്റീവ് വോളണ്ടിയർമാരുടെ കലാപരിപാടികൾ അരങ്ങേറി.