തിരുവല്ല: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും മുൻ ഓർത്തഡോക്സ് സഭ സെക്രട്ടറിയുമായ ഡോക്ടർ അലക്സാണ്ടർ കാരയ്ക്കലിന്റെ സ്മരണാർത്ഥം പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാളക്കടവ്- താനാമൂട്ടിൽ പടി – വന്ദനപ്പടി റോഡ് ഡോ അലക്സാണ്ടർ കാരയ്ക്കല്‍ റോഡ് എന്ന് നാമകരണം ചെയ്തു.
അഡ്വ. മാത്യു ടി തോമസ് എംഎൽഎ റോഡ് നാമകരണം ചെയ്തു ഉദ്ഘാടന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡണ്ട് ഷീന മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനീ വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോക്, അഡ്വ. ബിജു ഉമ്മൻ, സാം ഈപ്പൻ, ബിനിൽകുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, സി രവീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബിഞ്ചു അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.