Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരി റെയില്‍പ്പാതയ്ക്കായി...

ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. എറണാകുളം ജില്ലയില്‍നിന്ന് 152.05 ഹെക്ടറും ഇടുക്കിയില്‍നിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്തരവിലുണ്ട്. എറണാകുളം ജില്ലയില്‍ 17 വില്ലേജുകളിലെയും ഇടുക്കിയില്‍ മൂന്നിടത്തെയും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

അങ്കമാലിയില്‍നിന്ന് കാലടി വരെയുള്ള റെയില്‍വേ ലൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിര്‍ദിഷ്ട പദ്ധതി.
പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. ഇതുപ്രകാരം കിഫ്ബി വഴി 1900 കോടി രൂപ നല്‍കും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതില്‍പ്പെടും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 04-04-2026 Karunya KR-748

1st Prize : ₹1,00,00,000/- KF 265220 2nd Prize ₹25,00,000/- KL 776918 3rd Prize ₹10,00,000/- KA 435946 4th Prize: ₹5,000/- 0091 0646 1818 2042 2435 2539 3472 3530 3865...

താലൂക്ക് അദാലത്ത് : ചെങ്ങന്നൂരില്‍ ജനുവരി 13 നും മാവേലിക്കരയില്‍ 14 നും

ആലപ്പുഴ : മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളില്‍ ചെങ്ങന്നൂര്‍ താലൂക്കിലേത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി...
- Advertisment -

Most Popular

- Advertisement -