Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeEducationപ്ലസ് വൺ...

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറു മുതൽ

തിരുവനന്തപുരം : പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ 31 ന് വൈകിട്ട് 4 മണി വരെ ആയിരുന്നു. ആകെ ലഭ്യമായ 23908 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 6 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

കാൻഡിഡേറ്റ് ലോഗിനിലെ ‘ട്രാൻസ്ഫർ അലോട്ട് റിസൾട്ട്സ്’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് ഔട്ട് എടുത്ത് നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ / കോഴ്സിൽ ആഗസ് 6 ന് രാവിലെ 10 നും ആഗസ്ത് 8 ന് വൈകിട്ട് 4 മണിക്കും ഉള്ളിൽ പ്രവേശനം നേടേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ആഗസ്റ്റ് 6 ന് പ്രസിദ്ധികരിക്കുന്നതാണെന്നും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന വാർത്തകൾ തെറ്റ് : പരീക്ഷാ കമ്മീഷണറുടെ കാര്യാലയം

തിരുവനന്തപുരം : എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന...

ആശാ വർക്കർമാരുമായുള്ള ആരോ​ഗ്യമന്ത്രിയുടെ ഇന്നത്തെ ചർച്ചയും പരാജയം

തിരുവനന്തപുരം : ആശാ വർക്കർമാരുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് ഇന്ന് നടത്തിയ ചർച്ചയും പരാജയം.മന്ത്രിതല ചർച്ച നാളെയും തുടരും. ആശമാരുമായുള്ള മൂന്നാം വട്ട ചർച്ചയാണ് നടന്നത്. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ...
- Advertisment -

Most Popular

- Advertisement -