Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സുവിശേഷകന്‍ പോലീസ് പിടിയിൽ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സുവിശേഷകന്‍ പന്തളം പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടില്‍ ക്രിസ്ത്യന്‍ ഹാര്‍ട്ടറിന്റെ മകന്‍ പാസ്റ്റര്‍ സാം ഹാര്‍ട്ടര്‍ (37) ആണ് അറസ്റ്റില്‍ ആയത്.

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നഴ്‌സ് ആയ യുവതിയെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. യുവതിയില്‍ നിന്നും 16 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.

പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, എസ് ഐ രാജന്‍ പി കെ, എഎസ്‌ഐ ബി ഷൈന്‍, പോലീസ് ഉദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, രഞ്ജിത്ത് ആര്‍, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ്  പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം : ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ  വൻ വിജയം

തിരുവനന്തപുരം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയം.  പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്ആർടിസി ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സ്പെഷ്യൽ ട്രിപ്പ് സംവിധാനം ഒരുക്കിയത്. ബഡ്ജറ്റ് ടൂറിസം...

Kerala Lotteries Results 10-05-2025 Karunya KR-705

1st Prize : ₹1,00,00,000/- KU 173629 Consolation Prize ₹5,000/- KN 173629 KO 173629 KP 173629 KR 173629 KS 173629 KT 173629 KV 173629 KW 173629 KX 173629...
- Advertisment -

Most Popular

- Advertisement -