Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉറങ്ങിക്കിടന്ന അമ്മയുടെയും...

ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ

കോട്ടയം : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ. ഇടുക്കി  അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷ് (40) എന്നയാളെയാണ്  പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ സഹായത്തോടെ ഇന്ന് അറസ്റ്റ് ചെയ്തത്.

13ന് ആണ്  കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലാ ഇടപ്പാടി കുറിച്ചി ജംഗ്ഷൻ ഭാഗത്ത് പനച്ചിക്കപ്പാറയിൽ  വീട്ടിൽ ജോസ് തോമസിന്റെ ഭാര്യ ക്രിസ്റ്റി ജോണി എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.

പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജനാല വഴി, വീട്ടിലെ ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റിയുടെയും, ഇളയ മകളുടെയും കഴുത്തിൽ കിടന്ന 180000/- രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. എസ് സി പി ഒ ജോബി ജോസഫ്,സിപിഒമാരായ രഞ്ജിത്, ജോഷിമാത്യു എന്നിവർ അന്വേഷണത്തിന് നേത്യത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള മണ്ഡലത്തിൽ പൂർത്തീകരിച്ച 8 റോഡുകൾ മുഖ്യമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ആറന്മുള: ആറന്മുള മണ്ഡലത്തിലെ 8 റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 4-ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...

തകഴി ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: തകഴി സ്മാരക സമിതി നടത്തിവരുന്ന തകഴി ചെറുകഥ മത്സരവിജയികളെ പ്രഖ്യാപിച്ചു. വി.എം. മൃദുലിന്റെ ജലശയ്യയില്‍ കുളിരമ്പിളി എന്ന ചെറു കഥയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സുരേഷ് കുമാര്‍ കണക്കൂരിന്റെ ചബ്രയിലെ...
- Advertisment -

Most Popular

- Advertisement -