Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsഹൈബ്രിഡ് കഞ്ചാവുമായി...

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകനെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം പത്തനംതിട്ട സ്വദേശി സഞ്ജു മനോജ് (24), സുഹൃത്ത് മുഹമ്മദ് ആഷിഫ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞ് നിർത്തി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടി കൂടുകയായിരുന്നു.             

ബ്ലോക്ക് സമ്മേളനത്തിൽ ഇന്ന് പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. എന്നാൽ സംഘടനയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് ആർ എസ് എസ് വിട്ട് ഡിവൈഎഫ്ഐയിലേക്ക് എത്തിയവരിൽ ഒരാളാണ് സഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ...

മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ

നാരങ്ങാനം : മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം  നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76) മാണ്...
- Advertisment -

Most Popular

- Advertisement -