വയനാട് : പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്.പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി.യുവതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത് .യുവതിയുടെ ശരീരത്തില്‍ നിന്ന് പുറത്തു വന്ന തുണിയും പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.വിദഗ്ധ സംഘത്തിന്റെ പരിശോധയുടേയും ശാസ്ത്രീയ പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി .






