Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപോത്തന്‍കോട് സുധീഷ്...

പോത്തന്‍കോട് സുധീഷ് വധക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ.ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത കേസിലാണ് നെടുമങ്ങാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 

2021 ഡിസംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊല്ലപ്പെട്ട സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നാം പ്രതി ഉണ്ണിയെ മർദിക്കുകയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം.ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ക്കഴിയുകയായിരുന്ന സുധീഷിനെ കേസിലെ പ്രതികൾ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.ഒന്നാം പ്രതി  ഉണ്ണി സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ്...

ജസ്ന തിരോധാന കേസ് :തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -