മലപ്പുറം : തിരൂരിൽ ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച ഓലമേഞ്ഞവീട് പൂർണമായും കത്തിനശിച്ചു .പവർബാങ്കും പൂർണ്ണമായും കരിഞ്ഞിട്ടുണ്ട്.ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
