ന്യൂഡൽഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോ–ഓർഡിനേറ്ററുടെ ചുമതല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി നൽകാൻ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.അതുവരെ വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി പ്രകാശ് കാരാട്ട് തുടരുമെന്ന് പാർട്ടി അറിയിച്ചു.