തിരുവല്ല: കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും.
ബലി ഇടുവാൻ എത്തുന്നവർക്ക് ഒരേസമയം നൂറിൽ അധികം ആളുകളെ ഇരുത്തി ബലി തർപ്പണം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.






