പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ല ഭരണസിരാകേന്ദ്രങ്ങളില്‍ ഈ മാസം 30 ന് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്തനംതിട്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു
അനധികൃതമായി കാറ്ററിംഗ് നടത്തുന്നവരുടെ തള്ളിക്കയറ്റം ഈ മേഖലയില്‍ വളരെ പ്രയാസം ഉണ്ടാകുന്നു. ഭക്ഷ്യ വിപണന രംഗത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കേറ്ററിംഗ് മേഖല സര്‍ക്കാരിന്‍റെ എല്ലാ മാനദണ്ഢങ്ങളും പാലിച്ച് നികുതികള്‍ കൊടുത്ത് മുന്നോട്ട് പോകുേമ്പോഴാണ് വില വർധന തിരിച്ചടിയാകുന്നത്.
എ.കെ.സി.എ. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന് രാവിലെ 9.30 ന് അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ ധര്‍ണ്ണ എ.കെ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിജന്‍ മത്തായി ചാലക്കുടി ഉദ്ഘാടനം ചെയ്യും .