വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൻ ഡിസിയിൽ എത്തി.12ന് വൈകിട്ട് ഫ്രാൻസിൽ നിന്നാണ് മോദി യുഎസിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ ത്രിവർണ്ണ പതാകയും യുഎസ് ദേശീയ പതാകയും കൈകളിൽ പിടിച്ചുകൊണ്ട് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ ബ്ലെയർ ഹൗസിന് പുറത്ത് സ്വീകരിച്ചു.
വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ട്രംപ് അധികാരമേറ്റതിന് ശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോക നേതാവാണ് മോദി. വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന .