Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രധാനമന്ത്രി വിവിധ...

പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

കൊച്ചി : കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി മറൈൻ ‍ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നടന്ന ധീവര സഭയുടെ സുവ‍ർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു.5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനും കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിട്ടു .

ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.

തുടർന്ന് എറണാകുളം കലൂരിൽ എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്തു .അഞ്ചുവർഷം എൻഡിഎക്ക് ഭരണം നൽകിയാൽ കേരളത്തെ മാറ്റി വികസിതമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.എൽഡിഎഫും യുഡിഎഫും എല്ലാ ജന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികളാണെന്നും മോദി ആരോപിച്ചു.ശബരിമല സ്വർണക്കൊള്ള കേസിൽ എൽ ഡി എഫ് സ്വർണക്കൊള്ളയിലും, യു ഡി എഫ് കവർച്ച ചെയ്ത സ്വർണം കടത്തിയതിലും പങ്കാളികളാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമേഷ്യൻ യുദ്ധം: സമാധാന പ്രാർത്ഥനയുമായി മലങ്കരസഭ

കോട്ടയം: പശ്ചിമേഷ്യയിൽ യുദ്ധഭീതിയിൽ കഴിയുന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനയിൽ സമർപ്പിച്ച് മലങ്കരസഭ. സമാധാന സന്ദേശവുമായി സഭയുടെ മുഴുവൻ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടന്നു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രാർത്ഥന. പത്തനംതിട്ട കോന്നി...

നേഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. കോട്ടയം...
- Advertisment -

Most Popular

- Advertisement -