Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നരേന്ദ്രമോദി...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തിരുവല്ല:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ പ്രവർത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശേരി, കായംകുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ റോഡ് ഷോയിൽ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രി 7ന് ഡൽഹിക്ക് മടങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പള്ളിസെമിത്തേരിയോടു ചേര്‍ന്ന്...

ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ശാസ്ത്രീയ പഠനങ്ങൾ നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നാണ്.അതിനാൽ 2026-'27 അക്കാദമിക വര്‍ഷം...
- Advertisment -

Most Popular

- Advertisement -