കുവൈത്ത് സിറ്റി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.വാണിജ്യ, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും.അറേബ്യൻ ഗൾഫ് കപ്പ് കായികമേളയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.