Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയുടെ സന്ദർശനം...

പ്രധാനമന്ത്രിയുടെ സന്ദർശനം : ആഗസ്റ്റ് 10 ന് വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശങ്ങളിലാണ് പ്രധാനമന്ത്രി എത്തുന്നത്. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപറ്റ- കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള 'ആത്മ'യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും...

Kerala Lotteries Results 11-01-2025 Karunya KR-688

1st Prize Rs.80,00,000/- KH 495793 (KARUNAGAPPALLY) Consolation Prize Rs.8,000/- KA 495793 KB 495793 KC 495793 KD 495793 KE 495793 KF 495793 KG 495793 KJ 495793 KK 495793...
- Advertisment -

Most Popular

- Advertisement -