Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsനിർമാതാവും ഗാനരചയിതാവുമായ...

നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള  അന്തരിച്ചു.

പത്തനംതിട്ട: സിനിമാ സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ആറന്മുള കോട്ടയ്ക്കകത്തെ വീട്ടു വളപ്പിൽ നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെങ്ങന്നൂരിലെ താമസ സ്ഥലത്ത് നിന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടി ഉർവശി ആദ്യമായി സിനിമയിൽ എത്തിയത് ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന സിനിമയിലൂടെയാണ്.

ഉണ്ണി ആറന്മുള എഴുതിയ ” മനസ്സൊരു മാന്ത്രിക കുതിരയായ് ” , ( എതിർപ്പുകൾ) “പൂ നുള്ളും കാറ്റേ ” ” സ്വർഗം സിനിമയിലെ ” ഈരേഴു പതിനാല് ലോകങ്ങളിൽ ” എന്നീ ഗാനങ്ങൾ പഴയ കാല സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിന് പുറമെ അനവധി സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

കോവിഡ് കാലത്ത് സംവിധാനം ചെയ്ത കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാനം സംവിധാനം ചെയ്ത ചിത്രം. പ്രിന്റുകൾക്ക് അന്ന് തകരാർ സംഭവിച്ചതിനെ തുടർന്ന് ആ സിനിമ റിലീസ് ആയില്ല. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് സിനിമാ മേഖലയിൽ എത്തുകയായിരുന്നു. അവിവാഹിതനാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളാ ബാങ്ക് ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി

വയനാട് : കേരളാ ബാങ്ക് വയനാട് ജില്ലയിലെ ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി .ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളാൻ...

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് സിഇഒമാർ

ന്യൂയോർക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് മുൻനിര ടെക് സിഇഒമാർ.നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിം​ഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക്...
- Advertisment -

Most Popular

- Advertisement -