തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള, ദേവസ്വം ബോർഡിന് കീഴിലുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം.ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാറാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ശ്രീവല്ലഭ ക്ഷേത്ര പരിസരവും റോഡും ബോർഡ് അംഗം സന്ദർശിച്ചിരുന്നു. അടുത്ത ദിവസം ഇതിൻ്റെ എസ്റ്റിമേറ്റെടുക്കും. ഉൽസവം ആരംഭിക്കുന്നതിന് മുൻപ് തന്നെ അടിയന്തിര നടപടി എടുക്കാനാണ് നീക്കം.
ഏറെ നാളുകളായി തകർന്നു കിടന്നിരുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യം ഭക്‌തർ ഉയർത്തിയിരുന്നു.ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം ഐഎഎസിന് നിവേദനം നൽകിയിരുന്നു.






