പത്തനംതിട്ട: അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനം പ്രചരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്തിഗാനത്തിനെ വികലമാക്കുന്ന പാരഡി ഗാനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിയ്ക്ക് പരാതി നൽകി.
അയ്യപ്പ ഭക്തി ഗാനത്തെ രൂപം മാറ്റി അയ്യപ്പ സ്വാമിക്ക് ശരണം വിളിച്ചുകൊണ്ടുള്ള പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വേദനപ്പിക്കുന്നതാണെന്ന് സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതിയിൽ പറയുന്നു.
പാരഡി ഗാനങ്ങൾ ആർക്കും ആലപിക്കാം പ്രതിഷേധമില്ല എന്നാൽ അയ്യപ്പ സ്വാമിയേ കൂട്ടി യോജിപ്പിച്ച് പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പോറ്റിയെ കേറ്റിയെ എന്ന് തുടങ്ങുന്ന ഗാനത്തിൽ അയ്യപ്പ സ്വാമിക്ക് ശരണം വിളിച്ചുകൊണ്ടാണ് അപമാനിക്കുന്നത്. ഇത് ഭക്തർക്ക് അംഗീകരിക്കാനാവില്ല. പാരഡി ഗാനം രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രചരിപ്പിക്കുന്നത് ജനകൊടികൾ ആരാധിക്കുന്ന, വിശ്വസിക്കുന്ന അയ്യപ്പ ഗാനത്തെ അപമാനിക്കുകയാണ്, വൃണപ്പെടുത്തുകയാണ്, ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയുമാണ്, ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല
വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ കഠിന വൃതത്തോടെ ആരാധനയ്ക്ക് എത്തുന്ന ക്ഷേത്രമാണ് ശബരിമല ധർമ ശാസ്താ ക്ഷേത്രം. ശരണമന്ത്രത്തെ അപമാനിക്കും വിധമുള്ള ചില സൃഷ്ടികൾ ഓൺലൈൻ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും അയ്യപ്പഭക്തരെ അപമാനിക്കാനുമുള്ള ശ്രമം സംഘടിതമായി നടന്നുവരികയാണ്.
അതിന്റെ ഭാഗമായി കുഞ്ഞുപിള്ള എന്ന ഒരു ഇസ്ലാം മത വിശ്വാസി ശരണം മന്ത്രത്തെ അപമാനിച്ചുകൊണ്ട് ഒരു ഗാനം രചിക്കുകയും ഡാനിഷ് മലപ്പുറം എന്നയാൾ ആലപിക്കുകയും സിഎംഎസ് മീഡിയ ചിത്രീകരണം നടത്തുകയും, സുബൈർ പന്തല്ലൂർ നിർമ്മാണം നിർവഹിക്കുകയും ചെയ്തു കൊണ്ടാണ് ഗാനം ഇപ്പോൾ പ്രചരിക്കുന്നതെന്ന് പ്രസാദ് കുഴിക്കാല പറഞ്ഞു.
മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താനും മതസൗഹാർദ്ദം തകർക്കാനും ഉദ്ദേശിച്ചുകൊണ്ട് ഇത്തരം ഒരു ഗാന രചന നടത്തിയിരിക്കുന്നത്. കേരളത്തിലെ സമാധാന അന്തരീക്ഷത്തെ തകർക്കാനാണ് ഈ ശ്രമം.
ഇത്തരം കുറ്റകൃത്യത്തിൽ പങ്കാളിയായ വരെയും, അത് പ്രചരിപ്പിക്കുന്നവർക്ക് എതിരെയും നടപടി വേണം. യൂട്യൂബിലും മറ്റു നവമാധ്യമങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പാരഡി ഗാനം പിൻവലിക്കുന്നതിനും,പ്രചരണം തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു.






