കൊടുമൺ : കൊടുമണ്ണിൽ ജംക്ഷന് സമീപം ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളേയും മുട്ടകളും കണ്ടെത്തി.
രണ്ട് വലിയ പെരുമ്പാമ്പുകളെയും 10 കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. തകർന്നു വീഴാറായ ഷെഡിനടിയിൽ നിന്ന് അസാധാരണ അനക്കം ശ്രദ്ധയിൽപെട്ട നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും കണ്ടത്. വിവരമറിഞ്ഞ് കോന്നിയിൽ നിന്നും വന പാലകർ എത്തി ഇവയെ കൊണ്ടു പോയി.
നേരത്തെ ഷെഡിൽ താമസിച്ചിരുന്ന വയോധിക ഒരു മാസം മുമ്പാണ് മരിച്ചത്. ഷെഡ് തകർന്നതോടെ ഇതിൽ താപനില കുറഞ്ഞതിനാലാണ് പെരുമ്പാമ്പ് എത്തിയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു