വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയില്‍ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന തുടരാനാണ് തീരുമാനം .ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്‌നല്‍ കിട്ടിയത്.മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ,ഉരുൾപൊട്ടലിൽ ആകെ മരണം 334 ആയി. വെള്ളിയാഴ്ച 18 മൃതദേഹങ്ങൾ കൂടി ലഭിച്ചു.ചാലിയാറിൽനിന്ന് ഇതുവരെ 184 മൃതദേഹങ്ങൾ കണ്ടെടുത്തു.ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്.