തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം ഇപ്പോൾ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ .രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു.ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു
സ്ത്രീപീഡന കേസിലെ പ്രതികൾ സിപിഎമ്മിലുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും.പ്രതിപക്ഷനേതാവ് പറഞ്ഞു .






