Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ മഴ...

കേരളത്തിൽ മഴ തുടരും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണുളളത്.

നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. മഴ തുടരുന്നതിനാല്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

തിരുവനന്തപുരം : പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു  ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം...

മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

റാന്നി :  ശക്തമായ മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. പഴവങ്ങാടി മക്കപ്പുഴ കുപ്പയ്ക്കൽ വീട്ടിൽ കെ.പി.മത്തായിയുടെ വീടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ  നാശനഷ്ടമുണ്ടായത്....
- Advertisment -

Most Popular

- Advertisement -