Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും...

മഴ തുടരും : ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം ഇന്ന് ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര് : പുറക്കാട് എ.എസ്.എം. എല്‍.പി സ്‌കൂളിന് അവധി നല്‍കി

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ എ എസ് എം എല്‍ പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ഡിസംബര്‍ ഒമ്പത് മുതല്‍ 21 ദിവസം അവധി നല്‍കി...

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -