Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiരാജീവ് ചന്ദ്രശേഖറിന്‍റെ...

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി

കൊച്ചി :തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിനു ശേഷം ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ഹൈക്കോടതി അറിയിച്ചു .

രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നു കാട്ടി കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണവിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ...

ദാന ചുഴലിക്കാറ്റ് കര തൊട്ടു : കനത്ത ജാഗ്രത

ഭുവനേശ്വർ : ദാന ചുഴലിക്കാറ്റ് കര തൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഇത് വടക്കൻ ഒഡീഷയ്ക്ക് കുറുകെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് ദുർബലമാവുകയും  ചെയ്യുമെന്നാണ്...
- Advertisment -

Most Popular

- Advertisement -