Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറേഷന്‍കാര്‍ഡ് മസ്റ്ററിംഗ്...

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ രണ്ടു മുതല്‍

ആലപ്പുഴ : റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ 2ന് ആരംഭിക്കും. ആലപ്പുഴ മുന്‍സിപ്പാലിറ്റി/വിവിധ പഞ്ചായത്തുകളിലെ എഎവൈ(മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍, ആധാറുണ്ടായിട്ടും ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് മസ്റ്ററിംഗ് നടത്തുവാന്‍ കഴിയാത്ത കുട്ടികള്‍, വിരലടയാളം പതിയാത്ത മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി ഡിസംബര്‍ രണ്ടു മുതല്‍ ഏഴുവരെ രാവിലെ പത്തു മണി മുതല്‍  മൂന്നു വരെ ഐറിസ് സ്‌കാനര്‍/ഫെയ്സ് ആപ്പ് ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും.

ആലപ്പുഴ മുനിസിപ്പാലിറ്റി-ഡിസംബര്‍ രണ്ടു മുതല്‍ ഏഴുവരെ മിനി സിവില്‍ സ്റ്റേഷന്‍ അനക്സിലുള്ള അമ്പലപ്പുഴ സപ്ലൈ ഓഫീസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ട്, മൂന്ന് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ആര്യാട് പഞ്ചായത്ത് നാല്, അഞ്ച് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മണ്ണഞ്ചേരി പഞ്ചായത്ത് ആറ്,  ഏഴ് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുന്നപ്ര നോര്‍ത്ത് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുന്നപ്ര തെക്ക് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അമ്പലപ്പുഴ നോര്‍ത്ത് നാലിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അമ്പലപ്പുഴ സൗത്ത് അഞ്ചിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുറക്കാട് ആറ് ഏഴ് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തും.  മസ്റ്ററിംഗിന് ഹാജരാകുന്നവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ടു വരേണ്ടതാണ്.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252547.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം .ആരുടേയും പരിക്ക് ഗുരുതരമല്ല .ഇന്ന് രാവിലെ 7.45 ന് നെയ്യാര്‍ ഡാമിന്...

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് നടൻ ഡാനിയൽ ബാലാജി(48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍...
- Advertisment -

Most Popular

- Advertisement -