Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ ട്രാൻസ്‌പോർട്ട്...

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക പൂർണ്ണമായും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി കരാറുകാർ സമരം ചെയ്തത്

സെപ്റ്റംബർ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്. സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂർണ്ണമായും നവംബർ മാസത്തെ തുകയുടെ 60 ശതമാനവും നൽകാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ട്രാൻസ്‌പോർട്ട് കരാറുകാരുടെ സംഘടനാനേതാക്കൾ ,സപ്ലൈകോ സി.എം.ഡി പി. ബി. നൂഹ്, ഭക്ഷ്യവകുപ്പിലെയും സപ്ലൈകോയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...

തമ്മിൽ തല്ലിയ ഇരുസംഘങ്ങളിലെ ഏഴ് പേരെ പിടികൂടി

പത്തനംതിട്ട : മുൻവിരോധത്താൽ സംഘം ചേർന്ന് പരസ്പരം തല്ലിയവരിൽ ഇരുവിഭാഗത്തിൽ നിന്നുമായി ഏഴ് പേരെ അടൂർ പോലീസ് പിടികൂടി. അടൂർ മണക്കാല വിഷ്ണു നിവാസ് വീട്ടിൽ അഭിജിത് ബാലൻ(30), അന്തിച്ചിറ ഗോകുലം വീട്ടിൽ...
- Advertisment -

Most Popular

- Advertisement -