കാസർകോട് : കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ കേസ് പ്രതി മുബഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചയൊണ് സംഭവം. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. ജയിലിൽ അവശനിലയിൽ കണ്ടെത്തിയ മൂബഷീർ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.






