Wednesday, March 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരി റെയിൽപ്പാത...

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു : തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാതയ്‌ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. പദ്ധതിയുടെ ഭൂമി എറ്റെടുക്കലിനായി 50 ശതമാനം തുകയായ 1900 കോടി രൂപ സംസ്ഥാന വിഹിതമായി നൽകാമെന്ന് കേരള സർക്കാർ അറിയിച്ചതോടെയാണ് കേന്ദ്രം എതിർപ്പുകളെല്ലാം നീക്കിയത്.

പദ്ധതിക്ക് 50 ശതമാനം തുക കേന്ദ്രവും വഹിക്കും. ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നൽകണമെന്ന് നിർദേശം സംസ്ഥാന സർക്കാരിന് നൽകിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനവും കേന്ദ്രവും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തത്തോടെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൃക്ഷത്തൈ വിതരണം നടത്തി

മല്ലപ്പള്ളി : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എം .പി ശശിധരൻ പിള്ള ഉദ്ഘാടനം...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...
- Advertisment -

Most Popular

- Advertisement -