Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡല പൂജയ്ക്കൊരുങ്ങി...

മണ്ഡല പൂജയ്ക്കൊരുങ്ങി ശബരിമല: തങ്കയങ്കി നാളെയെത്തും

ശബരിമല: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കയങ്കി ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്തെത്തും. ശനിയാഴ്ചയാണ് മണ്ഡലപൂജ. തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറൻമുള പാർഥസാര ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച കോന്നിയിൽ തുടങ്ങി പെരിനാട് അവസാനിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പമ്പയിലെത്തും.

വൈകീട്ട് 5-ന് ശരംകുത്തിയിൽ ആചാരപൂർവം തങ്കയങ്കി സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും സോപാനത്ത്ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി ദീപാരാധന നടത്തും.

ശനിയാഴ്ച രാവിലെ 10.10-നും 11.30-നും ഇടയിലാണ് മണ്ഡലപൂജ. അന്ന് രാത്രി 11-ന് നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവത്തിന് സമാപനമാകും. മകരവിളക്കിനായി 30-ന് വീണ്ടും നടതുറക്കും. ശബരിമലയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിവറേജ് ഔട്ട്ലെറ്റിൽ പൊലീസുകാരന്റെ അതിക്രമം : പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമം

കൊച്ചി : ബവ്റിജസ് കോർ‍പറേഷനിലെ ഔട്ട്‍ലെറ്റിൽ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം.പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുകയും തടഞ്ഞ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.എറണാകുളം പട്ടിമറ്റത്താണ് സംഭവം. ജീവനക്കാരുടെ...

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ...
- Advertisment -

Most Popular

- Advertisement -