തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി. ശങ്കർദാസ് ആയിരുന്നു മറ്റൊരംഗം. ഹെെക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയകുമാറിനോടും ശങ്കർദാസിനോടും എസ്ഐടി ആവശ്യപ്പെട്ടിരുന്നു .ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എസ്ഐടി ഓഫീസില്‍ എത്തിയ വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു






