ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കൊള്ളയിൽ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നായിരുന്നു ഹർജിയിൽ ശങ്കരദാസിന്‍റെ ആവശ്യം. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് ഹര്‍ജിയിൽ കോടതി പ്രതികരിച്ചു .ശബരിമല സ്വർണ്ണകൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ കൊള്ളയിൽ ഉത്തരവാദിത്വം ഉണ്ട് എന്ന് കോടതി നിരീക്ഷിച്ചു .
പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ് അനുഭാവമുള്ളത്.ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.അതേസമയം ,ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.






