Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ചായ 150 ml – 11, കാപ്പി 150 ml – 11, കടും കാപ്പി/കടും ചായ 150 ml – 9
ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml – 10,ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 150 ml -18, ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 – 22, ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 ml – 26, പരിപ്പുവട 40 gm – 11, ഉഴുന്നുവട 40 gm – 11, ബോണ്ട 75 gm – 10,ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm – 10,ബജി 30 gm – 10, ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm – 11,ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm -12, ചപ്പാത്തി(ഒരെണ്ണം) 40 gm – 11,പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm – 12, പൊറോട്ട(ഒരെണ്ണം) 50 gm -11,പാലപ്പം 50 gm – 10,ഇടിയപ്പം 50 gm -10,നെയ്‌റോസ്റ്റ് 150 gm – 42,മസാലദോശ 200 gm – 50,ഗ്രീന്‍പീസ് കറി 100 gm – 33,കടലക്കറി 100 gm – 31, കിഴങ്ങുകറി 100 gm – 30,ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 71,ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) – 71,ആന്ധ്ര ഊണ് – 72,വെജിറ്റബിള്‍ ബിരിയാണി 350 gm – 71,കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml – 35,കപ്പ 250 gm – 32, തൈര് സാദം – 48,നാരങ്ങ സാദം – 47,തൈര്( 1 കപ്പ്) – 10,വെജിറ്റബിള്‍ കറി 100 gm – 24,ദാല്‍ കറി 100 gm – 24,റ്റൊമാറ്റോ ഫ്രൈ 125 gm – 35,പായസം 75 ml – 13,ഒനിയന്‍ ഊത്തപ്പം 125 gm – 56,റ്റൊമാറ്റോ ഊത്തപ്പം 125 gm – 56,ഓറഞ്ച് ജ്യൂസ് 210ml – 48,തണ്ണിമത്തന്‍ 210 ml – 34,ലെമണ്‍ സോഡ 210 ml -24

വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ നിരത്ത് ഭാഗത്തിന്റെ പരിധിയില്‍ സിസിഎന്‍ബി റോഡിന്റെ മുപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് മുതല്‍ റെയില്‍വേ ട്രാക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധരാണ പ്രവൃത്തികള്‍ ജനുവരി ആറു മുതല്‍ തുടങ്ങുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന്...

കോവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി...
- Advertisment -

Most Popular

- Advertisement -