Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം: ...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്.

ശനിയാഴ്ച  വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ  സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭൂട്ടാനില്‍ നിന്നും കേരളത്തിലെത്തിച്ച വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളിൽ: തീവ്രവാദ ബന്ധം പരിശോധിക്കും: കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു

കൊച്ചി: ഭൂട്ടാനില്‍ നിന്നും ഹിമാചല്‍ പ്രദേശ് വഴി കേരളത്തിലെത്തിച്ച വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളിലാണെന്നും ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു. ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്ത്...

മലങ്കര സഭയുടെ സംഭാവനകൾ  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -