Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeHealthശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം ; മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം : ആരോഗ്യവകുപ്പ്

പത്തനംതിട്ട : ശബരിമല തീര്‍ഥാടന വേളയില്‍ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം.സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.
മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമം ചെയ്ത് തുടങ്ങണം. സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുകമല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.04735 203232 നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക.പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്.
മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ശൗചാലയങ്ങള്‍ ഉപയോഗിക്കുക.
മാലിന്യം വലിച്ചെറിയരുത്. വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക.
പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളില്‍ ലഭ്യമാണ്.

ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭിക്കും.ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉടനടി ചികിത്സ നല്‍കുന്നതിന് കനിവ് 108 ആംബുലന്‍സ് സേവനം ലഭിക്കും. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്‌ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...

വൈശാഖ മാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവമഹാ ക്ഷേത്രങ്ങൾ

ചങ്ങനാശ്ശേരി : വൈശാഖമാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഏപ്രിൽ 28മുതൽ മെയ്‌ 26വരെ യാണ് വൈശാഖ മാസാചരണം നടക്കുന്നത്. തൃച്ചിറ്റാറ്റ് (ധർമ്മപുത്രർ ),തൃപ്പുലിയൂർ (ഭീമൻ), തിരുവാറൻമുള...
- Advertisment -

Most Popular

- Advertisement -