ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർക്ക് 18-ാംപടി കയറി ദർശനം നടത്താൻ അനുമതി ലഭിച്ചു. ഇന്ന് പൂജകൾ ഇല്ല. കുംഭം ഒന്നായ നാളെ രാവിലെ അഞ്ചിനു നട തുറക്കും.
പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 17 ന് രാത്രി 10 ന് നട അടയ്ക്കും.