ശബരിമല: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.
മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടവും നൽകും. പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് തിരുനട അടയ്ക്കും.