Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് സ്കൂൾ...

ഓണത്തിന് സ്കൂൾ കുട്ടികൾക്ക്  4 കിലോ അരി വീതം നൽകും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക.

വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.

ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...

വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര...
- Advertisment -

Most Popular

- Advertisement -