Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeSportsസ്കൂൾ കായികമേളയ്‌ക്ക്‌...

സ്കൂൾ കായികമേളയ്‌ക്ക്‌ ഇന്ന് സമാപനം

തിരുവനന്തപുരം : എട്ടു നാൾ നീണ്ട കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.

തിരുവനന്തപുരത്തിനായിരിക്കും ഓവറോൾ ചാന്പ്യൻഷിപ്പ് .മലപ്പുറമാണ് അത്‌ലറ്റിക്‌സിൽ മുന്നിൽ നിൽക്കുന്നത്.ഓവറോൾ ചാമ്പ്യൻമാർക്കുള്ള സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ...

മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം : സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു....
- Advertisment -

Most Popular

- Advertisement -