ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം സ്ഥാനവും, കാക്കാഴം ജി.എച്ച്. എസ്. ലെ എസ്.ദേവദർശ്, അബിൻരാജ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് വിതരണവും യുവജനക്ഷേമ ബോർഡ് മെമ്പർ എസ്. ദീപു നിർവഹിച്ചു. എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കോ-ഓർഡിനേറ്റർ ജയിംസ് സാമുവൽ അധ്യക്ഷനായി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് 5000 രൂപയുമാണ് ക്യാഷ് പ്രൈസ് നൽകിയത്. ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.