Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസര്‍കോട് 10...

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ

കാസർഗോഡ് : കാസര്‍കോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്ന ശേഷം ഇയാള്‍ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോയി അക്രമി പീഡിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം നടന്നത്. അക്രമി വീടിനെക്കുറിച്ച് അറിയാവുന്നയാളാണെന്നാണ് പോലീസ് നിഗമനം.സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ...

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജയനും...
- Advertisment -

Most Popular

- Advertisement -